കൊച്ചി: കേരളത്തിലെ കണ്ണട വില്പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ 100-ാം വാര്‍ഷികാചരണം നടന്നു. ബാനര്‍ജി റോഡിലെ കുര്യന്‍സ് ടവറില്‍ നടന്ന ശതാബ്ദി ആഘോഷം ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. കുര്യന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള നയനം ഭവന പദ്ധതിയിലെ 18-മത്തെ വീടിന്റെ താക്കോല്‍ മുളവുകാട് സ്വദേശി സോമലതയ്ക്ക് ഹൈബി ഈഡന് കൈമാറി. ഇവരുടെ ഉടമസ്ഥതയിലുള്ള മൂന്നു സെന്റ് സ്ഥലത്ത് 8.5 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്.
1920-ല്‍ സി.കെ. കുര്യന് തുടക്കമിട്ട കണ്ണട ബിസിനസ് 100-ാം വര്‍ഷം പിന്നിടുമ്പോള്‍ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന് മൊത്തം 25 ശാഖകളുണ്ട്. ഡയറക്ടര്‍മാരായ ജിമ്മി പോള്‍, ജോജി പോള്‍, ജോണി പോള്‍, ലിജോ ഗ്രീഗറി, ജോജു ജോണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.