+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന

കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ ഒ​​​രാ​​ഴ്ച​​​യ്ക്കി​​​ടെ പെ​​​ട്രോ​​​ളി​​​ന് 92 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 1.55 രൂ​​​പ​​​യും ഉ​​യ​​ർ​​ന്നു. അ​​​ന്താ​​​രാ​​​ഷ്ട്ര വി​​പ​​ണി​​യി​​ൽ ക്രൂ​​​ഡോ​​​യി​​​ല്‍ വി​
ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ ഒ​​​രാ​​ഴ്ച​​​യ്ക്കി​​​ടെ പെ​​​ട്രോ​​​ളി​​​ന് 92 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 1.55 രൂ​​​പ​​​യും ഉ​​യ​​ർ​​ന്നു. അ​​​ന്താ​​​രാ​​​ഷ്ട്ര വി​​പ​​ണി​​യി​​ൽ ക്രൂ​​​ഡോ​​​യി​​​ല്‍ വി​​​ല​​​യി​​​ല്‍ ഉ​​ണ്ടാ​​യ ​മാ​​​റ്റ​​​മാ​​​ണ് ഇ​​ന്ധ​​ന​​വി​​​ല വ​​​ര്‍​ധ​​​ന​​യ്ക്കു കാ​​ര​​ണ​​മാ​​യ​​ത്. ക​​​ഴി​​​ഞ്ഞ 20ന് ​​ഒ​​​രു ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ളി​​ന് 81.60 ​രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

ഡീ​​​സ​​​ലി​​​ന് 74.77 രൂ​​​പ​​​യും. 27ന് ​​​പെ​​​ട്രോ​​​ളി​​​ന് 82.27 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 76.07 രൂ​​​പ​​​യു​​​മാ​​​യി. ഇ​​​ന്ന​​​ലെ പെ​​ട്രോ​​ൾ ലി​​റ്റ​​റി​​ന് 82.52 രൂ​​​പ​​യും ഡീ​​​സ​​​ലി​​​ന് 76.32 രൂ​​​പ​​​യു​​മാ​​യി ഉ​​​യ​​​ര്‍​ന്നു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും പെ​​​ട്രോ​​​ള്‍ വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ വി​​ദ​​ഗ്ധ​​ർ പ​​​റ​​​യു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​ക്കാ​​​ലം ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ കാ​​​ര്യ​​​മാ​​​യ വ്യ​​​തി​​​യാ​​​നം ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കൊ​​​റോ​​​ണ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ആ​​​ഗോ​​​ള വി​​പ​​ണി​​യി​​ൽ ക്രൂ​​​ഡോ​​​യി​​​ല്‍ നെ​​​ഗ​​​റ്റീ​​​വ് വി​​​ല​​​യി​​​ല്‍ വി​​​ല്പ​​ന ന​​​ട​​​ന്ന​​​പ്പോ​​​ള്‍ രാ​​​ജ്യം പ​​​ര​​​മാ​​​വ​​​ധി ക്രൂ​​​ഡോ​​​യി​​​ല്‍ വാ​​​ങ്ങി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ഇ​​​തു തീ​​​ര്‍​ന്നു തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ​​യാ​​ണ് പ്ര​​​തി​​​ദി​​​ന നി​​​ര​​​ക്കി​​​ല്‍ ക്രൂ​​​ഡോ​​​യി​​​ല്‍ വാ​​​ങ്ങിത്തുട​​​ങ്ങി​​യ​​ത്.