കൊച്ചി: കൊച്ചി കപ്പല്‍ശാല ആദ്യമായി നിര്‍മിക്കുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണപ്രവൃത്തികള്‍ക്കു തുടക്കമായി. നോര്‍വെ കമ്പനിയായ അസ്കോ ആന്‍ഡ് അസ്കോ മാരിടൈമിനു വേണ്ടിയാണ് കൊച്ചിയില്‍ ‘കപ്പിത്താനില്ലാ കപ്പലുകള്‍’ നിര്‍മിക്കുന്നത്.
നിര്‍മാണത്തിനു തുടക്കം കുറിച്ച് ബി.വൈ 146 എന്ന കപ്പലിന്റെ പ്ലേറ്റ് കട്ടിംഗ്, അസ്കോ ചെയര്മാന് തുര്‍ബിയൊന്‍ യൊഹാന്സനും ബി.വൈ 147 കപ്പലിന്റെ പ്ലേറ്റ് കട്ടിംഗ് കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ (ഓപറേഷന്‍സ്) എന്‍.വി. സുരേഷ് ബാബുവും നിര്‍വഹിച്ചു. കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍, തുര്‍ബിയൊന്‍ യൊഹാന്‍സന്‍, അസ്കോ മാരിടൈം എംഡി കയ് ജസ്റ്റ് ഒസ്ലെന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രണ്ടു സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണത്തിനു കൊച്ചി കപ്പല്‍ശാല ജൂലൈയിലാണ് നോര്‍വീജിയന്‍ കമ്പനിയുമായി കരാറിലായത്. നോര്‍വെ കമ്പനിയായ അസ്കോ മരിടൈം എഎസിനു വേണ്ടി രണ്ട് ഓട്ടോണമസ് ഇലക്ട്രിക് ഫെറികള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനാണ് കരാര്‍. രണ്ടു സമാന ഫെറികള്‍ കൂടി കൊച്ചിയില്‍ നിര്‍മിക്കും. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണരഹിത ചരക്കു നീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോര്‍വെ പദ്ധതിയാണിത്. ഇതിനു നോര്‍വെ സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്.
67 മീറ്റര്‍ നീളമുള്ള ഈ ചെറുകപ്പലുകള്‍ പൂര്‍ണ സജ്ജമായ ഇലക്ട്രിക് ട്രാന്‍സ്പോര്‍ട്ട് ഫെറി ആയാണ് നോര്‍വെക്കു കൈമാറുക. 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചരക്കു നിറച്ച 16 ട്രെയ്ലറുകള് വഹിക്കാനുള്ള ശേഷി ഫെറികള്‍ക്കുണ്ടാകും. കൊച്ചിന് ഷിപ്യാര്ഡ് പൂര്‍ണമായും എന്‍ജിനിയറിംഗ് നിര്‍വഹിക്കുന്ന ഈ കപ്പലിന്റെ രൂപകല്പന നേവല്‍ ഡൈനമിക്സ് നോര്വെയുടേതാണ്.
ആഗോള തലത്തില്‍ മുന്‍നിര കപ്പല്‍ നിര്‍മാണ കമ്പനികളെ പിന്തള്ളിയാണ് ഈ ഓട്ടോണമസ് ഇലക്ട്രിക് ഫെറി നിര്‍മാണ കരാര്‍ കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയത്.