കൊച്ചി: ആഭ്യന്തര ഇ-കൊമേഴ്സ് വിപണന കേന്ദ്രമായ ഫ്ളിപ്കാര്‍ട്ട് വിരമിച്ച കരസേന ജീവനക്കാര്‍ക്കു തൊഴില്‍ നല്കുന്ന ഫ്ളിപ്മാര്‍ച്ച് സംരംഭം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികളെ തിരിച്ചറിയുന്നതിനും ജോലി നല്‍കുന്നതിനും ആര്‍മി വെല്‍ഫെയര്‍ പ്ലേസ്മെന്റ് ഓര്‍ഗനൈസേഷനുമായി (എഡബ്ല്യുപിഒ) ഫ്ളിപ്കാര്‍ട്ട് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.
കോര്‍പറേറ്റ്, സപ്ലൈ ചെയിന്‍ മേഖലയില്‍ ഉള്‍പ്പെടെയുള്ള ശൃംഖലയിലുടനീളം മുന്‍ സൈനികര്‍ക്ക് തൊഴില്‍ നല്കി പരിശീലനം നല്‍കും.
കോര്‍പ്പറേറ്റ് ഓഫീസുകളില്‍ 12,000 ത്തിലധികവും വിതരണ ശൃംഖലയില്‍ 1.8 ലക്ഷത്തോളവും ജോലിക്കാരാണ് ഫ്ളിപ്കാര്‍ട്ടിനുള്ളത്.