കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 500-ാമത് ശാഖ അഹമ്മദാബാദില്‍ പ്രവർത്തനമാരംഭിച്ചു. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്ര സിന്‍ഹ് ചുഡസ്മ ഉദ്ഘാടനം ചെയ്തു. വെര്‍ച്വലായി നടന്ന പരിപാടിയില്‍ ഇസാഫ് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ്, ചെയര്മാന് പി.ആര്. രവി മോഹന്‍ എന്നിവരും പങ്കെടുത്തു.