നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
05-10-2020 ൽ ചേർന്ന ജിഎസ്ടി കൗണ്‍സിൽ 5 കോടി രൂപ വരെ വാർഷിക ടേണോവർ ഉള്ള സ്ഥാപനങ്ങൾക്ക് ത്രൈമാസ റിട്ടേണുകളുടെ സൗകര്യം ഏർപ്പെടുത്തി. ഇവയുടെ നികുതി പ്രതിമാസം അടയ്ക്കേണ്ടതുണ്ട്. ഇത് 01-01-2021 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര പരോക്ഷ നികുതി ബോർഡ് 143/13/2020 ഇറക്കിയ വിജ്ഞാപനം അനുസരിച്ച് ഇതിന് നിയമ സാധുത വരുത്തിയിട്ടുണ്ട്.
ത്രൈമാസ റിട്ടേണുകളും പ്രതിമാസ നികുതിയടവും - സ്കീമിലേക്കുള്ള യോഗ്യത
മുൻ സാന്പത്തിക വർഷത്തിൽ 5 കോടി രൂപയിൽ താഴെയും ഒന്നര കോടി രൂപക്ക് മുകളിലും വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഈ സ്കീമിൽ ചേരാവുന്നതാണ്. ജിഎസ്ടിആർ 3 ബി റിട്ടേണുകൾ യഥാസമയങ്ങളിൽ ഫയൽ ചെയ്തിരിക്കണം. ടേണോവർ തീരുമാനിക്കുന്നത് മുന്‍പ് ഫയൽ ചെയ്ത ജിഎസ്ടി റിട്ടേണുകളെ അടിസ്ഥാനപ്പെടുത്തിയാണ്. ഏതെങ്കിലും ക്വാർട്ടർ പീരിയേഡിൽ ആ വർഷത്തെ വിറ്റുവരവ് 5 കോടി രൂപയിൽ കൂടുതലായാൽ പിന്നീടുവരുന്ന ക്വാർട്ടറിലേക്ക് ഈ സ്കീമനുസരിച്ച് റിട്ടേണുകൾ ഫയൽ ചെയ്യുവാൻ സാധിക്കില്ല. അവർ പ്രതിമാസ റിട്ടേണുകൾ ഫയൽ ചെയ്യേണ്ടിയിരിക്കുന്നു.
സ്കീമിൽ ചേരുന്നതിനുള്ള സമയം
ഏത് ക്വാർട്ടർ പീരിയഡിലേക്കാണോ ചെയ്യുന്നത് അതിന്റെ തൊട്ട് മുന്‍പത്തെ ക്വാർട്ടറിലെ രണ്ടാമത്തെ മാസത്തിന്റെ ആദ്യ ദിവസം മുതൽ ചേരുന്ന ക്വാർട്ടറിലെ ആദ്യത്തെ മാസത്തിന്റെ അവസാന ദിവസം വരെയുള്ള പിരിയഡിലാണ് ഈ സ്കീമിൽ ചേരാവുന്നത്. ഉദാഹരണം പറഞ്ഞാൽ ജനുവരി 2021 - മാർച്ച് 2021 ത്രൈമാസ പിരിയഡിലേക്ക് ചേരുന്നതിന് നവംബർ 1 മുതൽ 2021 ജനുവരി 31 വരെ സമയമുണ്ട്.
ചേരുന്ന സമയത്ത് റിട്ടേണുകൾ ഒന്നിനും മുടക്കമുണ്ടായിരിക്കരുത് എന്നാൽ റെഗുലർ ആയി റിട്ടേണ്‍ ഫയൽ ചെയ്യുന്ന നികുതിദായകർക്ക് കഴിഞ്ഞവർഷം 5 കോടി രൂപയിൽ താഴെയാണ് വാർഷിക ടേണോവർ എങ്കിൽ ഓട്ടോമാറ്റിക് ആയി പുതിയ സ്കീമിലേക്ക് മൈഗ്രേഷൻ ലഭിക്കുന്നതാണ്. എന്നാൽ, റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളവർ പ്രസ്തുത റിട്ടേണുകൾ ഫയൽ ചെയ്തതിന് ശേഷം ഈ സ്ക്മീൽ ചേരാവുന്നതാണ്. ഒരിക്കൽ ഈ സ്കീമിൽ ചേർന്നു കഴിഞ്ഞാൽ അതിന് തുടർച്ച ലഭിക്കുന്നതാണ്.
ഒരേ പാൻ നന്പറിൽ വിവിധ ജിഎസ്ടി രജിസ്ട്രേഷൻ ഉണ്ടെങ്കിൽ ഓരോ ജിഎസ്ടിക്കും പ്രത്യേകം പ്രത്യേകമായി ഈ സ് കീമിൽ ചേരേണ്ടതുണ്ട്.
ത്രൈമാസ ടേണോവറിന്റെ വിവരങ്ങൾ
ഈ സ്കീമിൽ ചേർന്നിരിക്കുന്ന എല്ലാ നികുതിദായകർക്കും ഫോം ജിഎസ്ടിആർ -1 ൽ ത്രൈമാസ പിരീയഡിലെ ടേണോവറിന്റെ വിവരങ്ങൾ സമർപ്പിക്കണം. കൂടാതെ ക്വാർട്ടറിലെ ആദ്യത്തെയും രണ്ടാമത്തെയും മാസങ്ങളിലെ ഒൗട്ട്വാർഡ് സപ്ലെയുടെ വിവരങ്ങൾ അടുത്ത മാസം 1-ാം തീയതി മുതൽ 13-ാം തീയതി വരെയുള്ള ദിവസങ്ങളിൽ ഫയൽ ചെയ്യാവുന്നതാണ്. എന്നാൽ ഈ സപ്ലൈയുടെ പ്രതിമാസ തുക 50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഫയലിംഗ് സാധ്യമാവില്ല.
കൂടാതെ 13-ാം തീയതിക്ക് ശേഷവും തലേമാസത്തെ ഇൻവോയ്സുകൾ ഫയൽ ചെയ്യുവാൻ സാധിക്കില്ല.
ഒരിക്കൽ ഫയൽ ചെയ്ത ഇൻവോയ്സുകൾ പിന്നീട് ജിഎസ്ടി ആർ - 1 ഫയൽ ചെയ്യുന്ന സമയത്ത് വീണ്ടും ഫയൽ ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ ഇൻവോയ്സുകൾ മുൻകൂറായി തൊട്ടടുത്ത മാസങ്ങളിലെ 1-ാം തീയതിക്കും 13-ാം തീയതിക്കും ഇടയ്ക്ക് ഫയൽ ചെയ്യുന്ന കാര്യം നിർബന്ധമല്ല. ഫയൽ ചെയ്തില്ലെങ്കിലും കുഴപ്പമില്ല, ജിഎസ്ടിആർ- 1 നോടൊപ്പം എല്ലാം ഒന്നിച്ച് ഫയൽ ചെയ്യാവുന്നതാണ്.
പ്രതിമാസ നികുതിയടവ്
ഈ സ്കീം തെരഞ്ഞെടുത്ത നികുതിദായകൻ ക്വാർട്ടറിലെ ആദ്യ 2 മാസത്തെ നികുതി തൊട്ടടുത്ത മാസം 25-ാം തീയതിക്ക് മുന്‍പ് ഫോം ജിഎസ്ടി പിഎം.- 06 എന്ന ചെല്ലാനിൽ അടക്കണം. മുന്‍പിലത്തെ ത്രൈമാസ പീരിയഡിലെ ആകെ നികുതിയുടെ 35% വരുന്ന തുകയുടെ ചെല്ലാൻ ജിഎസ്ടി പോർട്ടലിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ക്വാർട്ടറിലെ റിട്ടേണ്‍ തെരഞ്ഞെടുക്കുന്ന കേസുകളിലാണ്. അല്ലാതെ പ്രതിമാസ റിട്ടേണ്‍ ഫയൽ ചെയ്യുന്ന സാഹചര്യത്തിൽ അവസാനത്തെ പ്രതിമാസ തുക നികുതി ആയി അടക്കാവുന്നതാണ്. കൂടാതെ അതാതു മാസങ്ങളിലെ ഒൗട്ട്വേർഡ് സപ്ലൈയും നികുതിയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റും കണ്ടുപിടിച്ച് സെൽഫ് അസ്സെസ്മെന്റ് നടത്തി വേണമെങ്കിലും പ്രതിമാസ നികുതി അടക്കാം.
ആദ്യ രണ്ട് മാസങ്ങളിലെ നികുതി തുക അടച്ചത് അധികമായിട്ടുണ്ടെങ്കിൽ ത്രൈമാസ പീരിയഡിലെ ജിഎസ്ടിആർ 3 ബി ഫയൽ ചെയ്തതിനുശേഷം ലഭിക്കുന്നതാണ്. അധികമായി അടച്ച തുക റിട്ടേണ്‍ ഫയൽ ചെയ്യുന്നത് വരെ വേറെ ഒരു കാര്യത്തിലും ഉപയോഗിക്കുവാൻ സാധ്യമല്ല.
ത്രൈമാസ പീരിയഡിലെ ജിഎസ്ടിആർ 3 ബി
സ്കീം തെരഞ്ഞെടുക്കുന്ന നികുതിദായകർക്ക് പ്രസ്തുത ക്വാർട്ടർ അവസാനിച്ചതിന് ശേഷം വരുന്ന മാസത്തിലെ 22/24-ാം തീയതിക്കകം ജിഎസ്ടിആർ 3 ബി റിട്ടേണ്‍ സമർപ്പിക്കേണ്ടതുണ്ട്. പ്രസ്തുത റിട്ടേണിൽ ആ ക്വാർട്ടറിലെ ഒൗട്ട്വേർഡ് സപ്ലൈയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റും മറ്റുവിവരങ്ങളും എല്ലാം സമർപ്പിച്ചിരിക്കണം. ആദ്യ 2 മാസങ്ങളിൽ അടച്ച നികുതി കഴിച്ച് ബാക്കി വരുന്ന തുകയായിരിക്കണം അടക്കേണ്ടത്. ഈ സ്കീമിൽ ചേർന്നതിന് ശേഷം ഒന്നോ രണ്ടോ മാസം കഴിയുന്പോൾ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യേണ്ടി വന്നാലും ആ പ്രതിമാസ പിരിയഡിലെ ജിഎസ്ടിആർ 3 ബി സമർപ്പിക്കേണ്ടതുണ്ട്.
പ്രതിമാസ നികുതി അടവിൽ കുറവു വന്നാൽ പലിശ അടക്കണമോ?
ക്വാർട്ടറിലെ ആദ്യ 2 മാസത്തെ നികുതി ഓട്ടോ കാൽക്കുലേറ്റ് ചെയ്ത് വന്ന തുകയാണെങ്കിൽ കുറഞ്ഞുപോയാലും അതിന് പലിശ അടയ്ക്കേണ്ടതില്ല. ജിഎസ്ടിആർ 3 ബി റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ കണക്ക് കൂട്ടി അടച്ചാൽ മതി.
എന്നാൽ, പ്രതിമാസ തുക നിർദ്ദേശിക്കപ്പെട്ട തീയതിക്കകം അടച്ചില്ലെങ്കിൽ പലിശ അടയ്ക്കേണ്ടതായി വരും. തുക അടയ്ക്കേണ്ട തീയതി മുതൽ അടച്ച തീയതി വരെയുള്ള കാലതാസമയത്തിന് പലിശ അടക്കേണ്ടതുണ്ട്. എന്നാൽ ജിഎസ്ടിആർ 3 ബി നിർദ്ദേശിക്കപ്പെട്ട തീയതിക്കകം ഫയൽ ചെയ്തില്ലെങ്കിൽ പലിശ അടയ്ക്കേണ്ടതായി വരും.