തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ കുടിശിക നിവാരണ പദ്ധതിയായ ആംനസ്റ്റി-2020 ൽ ഓപ്ഷൻ സമർപ്പിക്കുവാനുള്ള അവസാന തീയതി 30ന് അവസാനിക്കും.
സംസ്ഥാന നികുതി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുടിശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി-2020. ചരക്കു സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവർധിത നികുതി, കേന്ദ്ര വില്പന നികുതി, ആഡംബര നികുതി, സർചാർജ്, കാർഷിക ആദായ നികുതി, കേരള പൊതു വില്പന നികുതി എന്നീ നിയമങ്ങൾ പ്രകാരം കുടിശികയുള്ള വ്യാപാരികൾക്കാണ് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അവസരം.
പദ്ധതിയിൽ ഓപ്ഷൻ സമർപ്പിക്കുന്ന വ്യാപാരികൾക്ക് പിഴയും പലിശയും 100 ശതമാനം ഇളവു ലഭിക്കും. എന്നാൽ പൊതുവിൽപ്പന നിയമപ്രകാരം 2005ന് ശേഷമുള്ള നികുതി കുടിശികയിൽ പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. നികുതി കുടിശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് കുടിശികയുടെ 60 ശതമാനവും, തവണകളായി അടയ്ക്കുന്നവർക്ക് 50 ശതമാനം വരെയും ഇളവ് ലഭിക്കും. നിലവിൽ അപ്പീലിൽ ഉൾപ്പെട്ടിട്ടുള്ളതടക്കം എല്ലാ നികുതികുടിശികകൾക്കും ആംനസ്റ്റി പദ്ധതിയിൽ ഓപ്ഷൻ സമർപ്പിക്കാം. മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ള ആംനസ്റ്റി പദ്ധതികളിൽ അപേക്ഷ നൽകിയ ശേഷം കുടിശിക പൂർണമായോ, ഭാഗികമായോ അടയ്ക്കാൻ കഴിയാത്തവർക്ക് ആംനസ്റ്റി-2020ൽ വീണ്ടും ഓപ്ഷൻ നൽകി കുടിശിക തീർക്കാം. ഓപ്ഷൻ സമർപ്പിക്കാൻ www.keralatakes.gov.in ൽ രജിസ്റ്റർ ചെയ്യുക.