മുംബൈ: ഈമാസം 26ന് നടക്കുന്ന മൂന്നാമത് റിന്യൂവബിൾ ഉൗർജ നിക്ഷേപ സംഗമം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വെർച്വൽ ആയി നടക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും നിക്ഷേപകരും പങ്കെടുക്കുമെന്നു കേന്ദ്ര ഉൗർജ മന്ത്രി ആർ. കെ. സിംഗ് അറിയിച്ചു.