മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വീണ്ടും റിക്കാർഡ് പുതുക്കി. നവംബർ 6ന് അവസാനിച്ച ആഴ്ചയിൽ 777.9 കോടി ഡോളർ അധികമായെത്തിയോടെ ശേഖരം 56,849.4 കോടി ഡോളറായി വർധിച്ചു. ഒക്ടോബർ 30ന് അവസാനിച്ച ആഴ്ചയിൽ 56,071.5 കോടി ഡോളറായിരുന്നു ശേഖരത്തിലുണ്ടായിരുന്നത്.
വിദേശ കറൻസി ആസ്തിയിലുണ്ടായ വർധനയാണ് വിദേശ നാണ്യശേഖരത്തിൽ വലിയ വർധനയുണ്ടാക്കിയത്. മുൻ ആഴ്ചയിലിടിഞ്ഞ, രാജ്യത്തിന്റെ സ്വർണശേഖരം നവംബർ ആറിന് അവസാനിച്ച ആഴ്ചയിൽ 132.8 കോടി ഡോളർ വർധിച്ച് 3758.7 കോടി ഡോളറായി.