മുംബൈ: 2021- 22 ധനകാര്യ വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിനെ സംബന്ധിച്ച നിർദേശങ്ങൾ നൽകാൻ പൊതുജനങ്ങൾക്കുമവസരം. mygov.in എന്ന ഓൺലൈൻ പോർട്ടലിലെ പ്രത്യേക മൈക്രോ സൈറ്റിലൂടെയാണ് നിർദേശങ്ങൾ നൽകേണ്ടത്. ഇതിനായി പേരും മൊബൈൽ നന്പറുമുൾപ്പെടെയുള്ള വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. നാളെ മുതൽ ഈ മാസം അവസാനം വരെയാണ് ഇതിനുള്ള അവസരം.
നൽകിയ നിർദേശങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ ആളുകളെ അവരുടെ മൊബൈൽ നന്പറിലോ ഇ-മെയിലിലോ ബന്ധപ്പെടുമെന്ന് ധനമന്ത്രാലയം അറിയിച്ചു. വ്യവസായ പ്രതിനിധികളുമായുള്ള ബജറ്റ് ചർച്ച കോവിഡ് പരിഗണിച്ച് ഇക്കുറിയുണ്ടായിരിക്കില്ല. എന്നാൽ നിശ്ചിത ഇ-മെയിൽ അഡ്രസിലേക്ക് വ്യവസായ പ്രതിനിധികൾക്കും സാന്പത്തിക വിദഗ്ധർക്കും ബജറ്റ് നിർദേശങ്ങൾ നൽകാം. ഇതിനുള്ള ഇമെയിൽ വിലാസം വൈകാതെ ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു.