മുംബൈ: ഇന്ത്യയിലെ ദാനധർമികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം വിപ്രോ സ്ഥാപക ചെയർമാൻ അസിംപ്രേംജിക്ക്. 7904 കോടി രൂപയാണ് അസിം പ്രേജി(75)യുടെ ഈ വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്കായുള്ള സംഭാവന.
ഏഡൽഗിവ് ഹുറുണ്‍ ഇന്ത്യയാണ് പട്ടിക തയാറാക്കിയത്. 795 കോടി രൂപ സംഭാവന നൽകിയ, എച്ച്സിഎൽ ടെക്നോളജി സ്ഥാപകൻ ശിവ് നാടാർ രണ്ടാം സ്ഥാനത്താണ്. 458 കോടി രൂപയുടെ സംഭാവനയുമായി റിലയൻസ് ചെയർമാൻ മൂന്നാം സ്ഥാനം പിടിച്ചു. മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും വിദ്യാഭ്യാസ മേഖലയിലാണ് കൂടുതൽ സംഭാവനകളെത്തിയത്.