ഓട്ടോസ്പോട്ട് / അലക്സ് ചാക്കോ
സെൽട്ടോസിന്റെയും കാർണിവലിന്റെയും വിജയത്തിനുശേഷം ദക്ഷിണകൊറിയൻ കന്പനിയായ കിയ മോട്ടോഴ്സ് അവതരിപ്പിച്ച സോനെറ്റും ഇന്ത്യൻ വിപണിയിൽ സൂപ്പർഹിറ്റ്. കോംപാക്ട് എസ്യുവി (സ്പോർട്ട് യൂട്ടിലിറ്റി വെഹിക്കിൾ ) വിഭാഗത്തിലെ മറ്റു മോഡലുകൾക്കു കടുത്ത വെല്ലുവിളിയുയർത്തുന്ന സോനെറ്റ് ചുരുങ്ങിയ കാലംകൊണ്ടാണ് വലിയ ജനപ്രീതി നേടിയെടുത്തിരിക്കുന്നത്. കോട്ടയം ഇൻചിയോണ് കിയയിൽനിന്നു മാത്രം അഞ്ഞൂറിലെറെ ബുക്കിംഗ് ഈ വാഹനത്തിനുണ്ട്. സോനെറ്റിന്റെ വിശേഷങ്ങളിലൂടെ....
പുറം കാഴ്ച
‘വൈൽഡ് ബൈ ഡിസൈൻ’ എന്നാണ് കന്പനിതന്നെ സോനെറ്റിനെ വിശേഷിപ്പിക്കുന്നത്. കടുവ മൂക്കിനെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലും വീതിയുള്ള ക്രോമിയം ലൈനും സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഹെഡ്ലാന്പും വാഹനത്തിനു വൈൽഡ് ലുക്ക് നൽകാൻ സഹായകരമാണ്.
ഐസ് ക്യൂബ് പോലാണ് സോനെറ്റിന്റെ പ്രജക്ടർ ഫോഗ് ലാന്പ്. ഗ്രേ നിറത്തിലുള്ള സ്കിഡ് പ്ലേറ്റ് കറുത്ത നിറത്തിലുള്ള ഗ്രില്ലിനു കൂടുതൽ മിഴിവ് പകരുന്നു. വാഹനത്തിന് കാഴ്ചയിൽ ഉയരവും വലിപ്പവും തോന്നിപ്പിക്കുന്ന വിധമാണ് ബോണറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.
16 ഇഞ്ചിന്റെ അലോയ് വീലുകൾ വാഹനത്തിന്റെ എസ്യുവി ലുക്കിന് പൂർണത നൽകുന്നു. 205 എംഎം ആണ് സേനെറ്റിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. വീൽബേസ്; 2500 എംഎം.
റൂഫ് റെയിൽ, സണ്റൂഫ്, വശങ്ങളിലും പിൻഭാഗത്തുമുള്ള ക്ലാഡിംഗ്, ഹേർട്ട് ബീറ്റ് ടെയിൽലാന്പ് തുടങ്ങിയവയും ശ്രദ്ധേയമാണ്.
ഉൾക്കാഴ്ച
കിയയുടെ മറ്റൊരുമോഡലായ സെൽട്ടോസിന്റെ ഇന്റീരിയറുമായി സാമ്യമുണ്ടെങ്കിലും ഓട്ടേറെ പുതുമകൾ സോനെറ്റിലുണ്ട്. വിശാലമായ സ്ഥലസൗകര്യവും എടുത്തുപറയേണ്ടതാണ്. അഴകുള്ള കറുപ്പാണ് ഇന്റീരിയറിലെ പ്രധാന നിറം. സോനെറ്റിന്റെ 10.25 ഇഞ്ച് ഇൻഫൊടെയിന്റ്മെന്റ് കോംപാക്ട് എസ് യുവി സെഗ്മന്റിൽ മറ്റൊരു മോഡലിനും അവകാശപ്പെടാനാവാത്ത സവിശേഷതയാണ്.
മുൻവശത്തെ യാത്രക്കാരെയും പിൻവശത്തൈ യാത്രക്കാരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന സ്റ്റോറേജ് സംവിധാനങ്ങൾ, 392 ലിറ്റർ സംഭരണശേഷിയുള്ള ബൂട്ട് സ്പേസ്, വെന്റിലേറ്റഡ് സീറ്റുകൾ, പിൻവശത്തെയും മുൻവശത്തെയും ചാർജിംഗ് ക്രമീകരണങ്ങൾ തുടങ്ങിയവ സോനെറ്റിന്റെ മാറ്റുകൂട്ടുന്നു.
ഫീച്ചറുകൾ
ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ പൊതുവേ ദക്ഷിണകൊറിയൻ കന്പനികൾ പഞ്ഞം കാട്ടാറില്ല. കിയയും അങ്ങനെതന്നെ. ലോകത്തെ പേരെടുത്ത കന്പനികളിലൊന്നായ ബോസിന്റെ സൗണ്ട് സിസ്റ്റമാണ് സോനെറ്റിലുള്ളത്. എൽഇഡി സൗണ്ട് മൂഡ് ലാന്പ് ഫീച്ചർ, ഈ സൗണ്ട് സിസ്റ്റത്തിനൊപ്പം ചേരുന്പോൾ കാറിൽ ഡിജെ പാർട്ടി കൂടിയ അനുഭവമായിരിക്കും.
ഇനിയുള്ളത് എയർ പ്യൂരിഫയർ ഫീച്ചർ, കാറിനുള്ളിലെ വായു ശുദ്ധീകരിക്കുന്ന ഈ സംവിധാനം കാലഘട്ടം ആവശ്യപ്പെടുന്ന ക്രമീകരണമാണ്. സ്മാർട് കീ ഉപയോഗിച്ചുള്ള എൻജിൻസ്റ്റാർട്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വോയിസ് അസിസ്റ്റന്റ്, മൾട്ടി ഡ്രൈവ് മോഡ് (എക്കോ, സ്പോർട്ട്) തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ.
സുരക്ഷാക്രമീകരണങ്ങൾ
ശക്തമായ സ്റ്റീൽ ചട്ടക്കൂട്ട് അപകടങ്ങളിലെ ആഘാതം ചെറുക്കുന്നതാണെന്ന് കന്പനി അവകാശപ്പെടുന്നു. കൂടാതെ ആറ് എയർബാഗുകൾ(ടോപ് വേരിയന്റിൽ), ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോൾ, വെഹിക്കിൾ സ്റ്റബലിറ്റി മാനേജ്മെന്റ് സിസ്റ്റം, എബിഎസ്, ഫ്രണ്ട് ബ്രേക്കിംഗ് സെൻസർ, ടയർ പ്രഷർ മോനിറ്റർ തുടങ്ങിയ സംവിധാനങ്ങളും കന്പനി സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.
ഓപ്ഷനുകൾ
1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെയാണ് ലഭ്യമായിട്ടുളള എൻജിൻ ഓപ്ഷനുകൾ.
1.2 ലിറ്റർ പെട്രോൾ ഓപ്ഷനിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണുള്ളത്.18.4 കിലോമീറ്റർ മൈലേജ് ഈ ഓപ്ഷനിൽ കന്പനി അവകാശപ്പെടുന്നു.
അതേസമയം ടർബോ പെട്രോൾ ഓപ്ഷൻ, 6 സ്പീഡ് ഐഎംടി (ക്ലച്ചില്ലാത്ത മാനുവൽ), 7 സ്പീഡ് ഡുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ വേരിയന്റുകളിൽ ലഭ്യമാണ്.18.2 കിലോമീറ്റർ,18.3 കിലോമീറ്റർ എന്നിങ്ങനെയാണ് യഥാക്രമം ഈ വേരിയന്റുകളുടെ മൈലേജ്.
ഡീസൽ എൻജിൻ ഓപ്ഷനിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കണവർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ വേരിയന്റുകളാണുള്ളത്. 24.1 കിലോമീറ്റർ,19 കിലോമീറ്റർ എന്നിങ്ങനെയാണ് യഥാക്രമം ഈ ഓപ്ഷനുകളുടെ മൈലേജ്.വില: 6.76 ലക്ഷംരൂപ മുതൽ 13.08 ലക്ഷം രൂപവരെ(എക്സ് ഷോറൂം)