കൊച്ചി: ഇന്ത്യയിലെ പ്രമുഖ നിക്ഷേപ സേവനദാതാക്കളായ ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസ് പുതിയ ആഗോള നിക്ഷേപ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ജിയോജിത്തിലെ ഒറ്റ അക്കൗണ്ടിലൂടെ യുഎസ് വിപണിയിലോ വൈവിധ്യമാര്‍ന്ന ആഗോള ആസ്തികളിലോ അനായാസം നിക്ഷേപം നടത്താന്‍ ഇതിലൂടെ സാധിക്കും. ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫല്‍ക്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികള്‍ ലോകത്തെവിടെനിന്നും ഇനി അനായാസം വാങ്ങാം.
തുടക്കത്തില്‍ യുഎസ് ഓഹരി വിപണിയും പിന്നാലെ യുകെ, ജപ്പാന്, ഹോങ്കോങ്, ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യാന്തര വിപണികളും പ്ലാറ്റ്ഫോമില്‍ ലഭ്യമാകും.
ന്യൂയോര്‍ക്ക് ആസ്ഥാനമായ ഗ്ലോബല്‍ വെല്‍ത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ സ്റ്റോക്കലിന്റെ പങ്കാളിത്തത്തോടെയാണ് ഗ്ലോബല്‍ പ്ലാറ്റ്ഫോം ജിയോജിത് സാധ്യമാക്കിയത്. വിശദ വിവരങ്ങള്‍ക്ക് എലിസബത്ത് വി, ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസ്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ്, 9995800438.