കൊച്ചി: ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ഐ 20 യുടെ പുതിയ മോഡല്‍ നവംബര്‍ അഞ്ചിനു വിപണിയില്‍ അവതരിപ്പിക്കും. മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ, ആസ്റ്റ ഓപ്ഷണല്‍ എന്നീ നാല് വേരിയന്റുകളിലാണ് പുതിയ ഐ 20 എത്തുന്നത്. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു. ഡീലര്‍ഷിപ്പുകളിലൂടെയോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയോ 21,000 രൂപ അഡ്വാന്‍സ് നല്കി ബുക്കിംഗ് നടത്താം.
ഇന്റലിജെന്റ് മാനുവല്‍ ട്രാന്സ്മിഷന് (ഐഎംടി) ഐ20-യുടെ ഹൈലൈറ്റ് ആകുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. പുതുമയുള്ള ഡിസൈനാണ് മറ്റൊരു പ്രത്യേകത. ഗ്രില്ല് എന്ന ഭാഗത്തിന് പകരം വലിയ എയര്‍ഡാം ആണുള്ളത്. ആഡംബര വാഹനങ്ങള്‍ക്ക് സമാനമായി എല്‍ഇഡി ഡിആര്‍എലും സ്പോര്‍ട്ടി ഭാവമുള്ള ബംപറും പ്രൊജക്ഷന് ഫോഗ്ലാമ്പും മുന്‍വശത്തു നല്‍കിയിട്ടുണ്ട്. കറുത്ത നിറത്തിലാണ് ഇന്റീരിയര്‍. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും പ്രത്യേകതകളാണ്.