തിരുവനന്തപുരം: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസിൽ താമസിക്കാം. സ്ലീപ്പർ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കിൽ വൈകുന്നരം ആറുമുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12വരെയാകും സഞ്ചാരികൾക്കു ലഭിക്കുക. ബസ് ഉപയോഗിക്കുന്നവർക്ക് നിലവിൽ മൂന്നാർ ഡിപ്പോയിൽ ഉള്ള ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കാം. ഇതിനായി സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായി ഉപയോഗിക്കാവുന്ന രീതിയിൽ ടോയ്ലറ്റുകൾ നവീകരിച്ചിട്ടുണ്ട്.
ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണുനശീകരണം നടത്തിയാകും അടുത്ത ഗ്രൂപ്പിനു നൽകുക. സ്ലീപ്പർ ബസും ടോയ്ലെറ്റും വൃത്തിയാക്കുന്നതിനും താമസിക്കുന്നവർക്ക് പുറമെ നിന്നു ഭക്ഷണം വാങ്ങി നൽകുന്നതിനും ലഗേജ് വാഹനത്തിൽ എടുത്തു വയ്ക്കുന്നതിനുമൊക്കെയായി രണ്ടു സഹായികളുമുണ്ടാകും.
അതേസമയം, വാടകയ്ക്കു തുല്യമായ തുക കരുതൽ ധനമായി നൽകണം. ഒഴിഞ്ഞു പോകുന്പോൾ നാശനഷ്ടങ്ങളുണ്ടെങ്കിൽ ഈടാക്കിയ ശേഷം ബാക്കി തുകയാകും തിരികെ നൽകുക. മൂന്നാർ ബസ് സ്റ്റേഷൻ പരിസരത്താണ് സ്ലീപ്പർ ബസ് സഞ്ചാരികൾക്കു നൽകുന്നതിനായി സജ്ജീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ mnr @ kerala.gov.in മെയിൽ ഐഡി വഴിയും 9447813851, 04865230201 എന്നീ ഫോണ് നന്പരുകൾ വഴിയും സഞ്ചാരികൾക്ക് ബുക്ക് ചെയ്യാം. ഇത് കൂടാതെ ബുക്കിംഗ് ഏജന്റുമാരെ 10 ശതമാനം കമ്മീഷൻ വ്യവസ്ഥയിൽ അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.