കൊച്ചി: ഇന്ത്യയിലെ ആദ്യ സീ പ്ലെയിന്‍ കൊച്ചിയിലെത്തി. മാലിദ്വീപില്‍നിന്ന് ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഇന്ധനം നിറയ്ക്കാനായിരുന്നു കൊച്ചി കായലില്‍ സീ പ്ലെയിന്‍ ഇറങ്ങിയത്.
ഒന്നേ കാലോടെ ലാന്‍ഡ് ചെയ്ത ശേഷം ദക്ഷിണ നാവികസേന കേന്ദ്രത്തില്‍നിന്നാണ് ഇന്ധനം നിറച്ചത്. ക്യാപ്റ്റന്‍ ക്രൂ, എന്‍ജിനീയര്‍മാര്‍ എന്നിങ്ങനെ ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ധനം നിറച്ച ശേഷം 3.15 ഓടെ തുടര്‍യാത്ര പുറപ്പെട്ടു.
മാലിദ്വീപില്‍നിന്ന് ഞായറാഴ്ച രാവിലെ 7.20 ന് പുറപ്പെട്ട വിമാനം ഹനിമാധു ദ്വീപില്‍ 8.35 ഓടെ എത്തുകയും തുടര്‍ന്ന് പത്തോടെ കൊച്ചിയിലേക്ക് പറക്കുകയുമായിരുന്നു. വൈകിട്ട് ഗോവയിലിറങ്ങുന്ന വിമാനം തിങ്കളാഴ്ചയായിരിക്കും തുടര്‍യാത്ര നടത്തുക. രാവിലെ പത്തിന് യാത്ര തുടങ്ങി ഗുജറാത്തിലെ കേവാദിയയിലെത്തും. ഉച്ചകഴിഞ്ഞ് 2.20ന് സബര്‍മതിയിലേക്ക് യാത്രയാകും.
അഹമ്മദാബാദിലെ സബര്‍മതി നദിക്കരയില്‍നിന്ന് കേവാദിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് സര്‍വിസ് നടത്തുന്നതിനാണ് സീ പ്ലെയിന്‍ ഒരുക്കിയിരിക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 31 നായിരിക്കും ആദ്യ സര്‍വിസ് ആരംഭിക്കുക.