മുംബൈ: സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ത്രൈമാസത്തിൽ ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 412 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അറ്റനഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ബാങ്കിന്റെ പ്രവർത്തന ലാഭത്തിലും ഗണ്യമായ വർധനയുണ്ട്.
കഴിഞ്ഞ വർഷത്തെ 2135 കോടി രൂപയേക്കാൾ 40 ശതമാനം വർധനയോടെ ഇക്കുറി രണ്ടാം പാദത്തിൽ പ്രവർത്തന ലാഭം 2995 കോടി രൂപയായി.അറ്റപലിശവരുമാനം 32 ശതമാനം വർധിച്ചു.
കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ബാങ്കിന് രണ്ടാം പാദത്തിൽ മികച്ചപ്രവർത്തനം കാഴ്ചവയ്ക്കാനായതെന്ന് ഇന്ത്യൻബാങ്ക് എംഡിയും സിഇഒയുമായ പദ്മജ ചുന്തുരു പറഞ്ഞു.