അബുദാബി: അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ശൈഖ്താനുണ് ബിന്‍ സായിദ്അല്‍ നഹ്യാന് ചെയര്‍മാനുമായ അബുദാബി കമ്പനി (എഡിക്യൂ) വീണ്ടും ലുലുഗ്രൂപ്പില്‍ മുതല്‍ മുടക്കുന്നു.
ഈജിപ്തിലെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനായി 7,500 കോടി രൂപയാണ് (100 കോടി ഡോളര്‍) ലുലുവിന്റെ ഈജിപ്ത് കമ്പനിയില്‍ അബുദാബി സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ അബുദാബി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഹസന് അല്‍ സുവൈദിയും ലുലുഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയും ഒപ്പുവച്ചു.
ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, 100 മിനി മാര്‍ക്കറ്റുകള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ ലോജിസ്റ്റിക്സ് സെന്റര്‍, ഇ-കോമേഴ്സ് വിപുലീകരണം എന്നിവയ്ക്കുവേണ്ടിയാണ് പുതിയ നിക്ഷേപം. മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മലയാളികളുള്‍പ്പെടെ12,000ലധികം ആളുകള്‍ക്ക് ഈജിപ്തില്‍ തൊഴില്‍ ലഭ്യമാകും. ഇതു രണ്ടാംതവണയാണ് ലുലുഗ്രൂപ്പില്‍ അബുദാബി സര്‍ക്കാര്‍ മൂലധന നിക്ഷേപമിറക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി മുതല്‍ മുടക്കിയിരുന്നു.