മുംബൈ: തുടർച്ചയായി ആറാം ദിവസത്തിലും ഓഹരിവിപണിയിൽ മുന്നേറ്റം. സെൻസെക്സ് 303.72 പോയിന്റ് നേട്ടത്തോടെ 40,182.67 ലാണ് ക്ലോസ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റിലും സെൻസെക്സ് 40,000 പിന്നിട്ടിരുന്നു. 95.75 പോയിന്റ് മുന്നേറി 11,834.60 ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ടിസിഎസ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാർമ എന്നീ കന്പനികളാണ് സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയവർ. 16000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങൽ പ്രഖ്യാപിച്ച ടിസിഎസിന്റെ ഓഹരിവില റിക്കാർഡ് തലമായ 2885 രൂപയിലെത്തിയ ശേഷം ക്ലോസിംഗിൽ 2824.80 രൂപയിലായിരുന്നു. അതേസമയം ഡോളറിനെതിരേയുള്ള രൂപയുടെ മൂല്യം 73.24 നിലയിലേക്ക് മെച്ചപ്പെട്ടു.