കൊച്ചി: പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ അസൂസ് എക്സ്പേര്‍ട്ട് സീരിസ് പിസികള്‍ അവതരിപ്പിച്ചു. ലാപ്ടോപ്പുകള്, ഡെസ്ക് ടോപ്പുകള്‍ എന്നിവയുടെ 11 മോഡലുകളാണ് അസൂസ് എക്സ്പേര്‍ട് സീരിസിലുള്ളത്.വിന്‍ഡോസ് 10 ഇന്റല്‍ പ്രോസസറുകളും വേരിയന്റുകളും ഇതിന്റെ സവിശേഷതകളാണ്.1,02,228 മുതല്‍ 25,839 രൂപ വരെയാണു വില.