മുംബൈ: തുടർച്ചയായി ആറാം മാസത്തിലും രാജ്യത്തെ കാതൽമേഖലാ വ്യവസായിക ഉത്പാദനത്തിൽ ഇടിവ്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഇക്കുറി ഓഗസ്റ്റിൽ കാതൽ മേഖല വ്യവസായ ഉത്പാദനത്തിൽ 8.5 ശതമാനം തളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂലൈയിൽ 8 ശതമാനമായിരുന്നു വ്യാവസായിക ഉത്പാദനത്തിലെ ഇടിവ്. വ്യവസായ ഉത്പാദന സൂചികയുടെ (ഐഐപി)40 ശതമാനം വരുന്ന കാതൽ മേഖലാ വ്യവസായ മേഖലയിൽ കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങൾ, രാസവളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണുള്ളത്.