തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം അനുവദിച്ച 355 വായ്പകൾ ഉൾപ്പെടെ കേരള ഫിനാൻഷൽ കോർപറേഷൻ സെപ്റ്റംബറിൽ 1048.63 കോടി രൂപ വായ്പ അനുവദിച്ചു . ഇത് കോർപറേഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണ്. കോവിഡ് പ്രതിസന്ധി മൂലം മറ്റു ധനകാര്യ സ്ഥാപനങ്ങൾ വായ്പകൾ നൽകാൻ മടിക്കുമ്പോൾ കെഎഫ്സി യുടെ ഈ പ്രകടനം തികച്ചും ശ്രദ്ധേയമാണെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു.