ന്യൂഡൽഹി: ബൗദ്ധികസ്വത്ത് സഹകരണരംഗത്ത് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും ഡെന്മാർക്കിലെ വ്യവസായ-വ്യാപാര സാന്പത്തികകാര്യ മന്ത്രാലയത്തിനു കീഴിലെ ഡാനിഷ് പേറ്റന്റ് ട്രേഡ്മാർക്ക് ഓഫീസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ആഭ്യന്തര വ്യാപാര വകുപ്പു സെക്രട്ടറി ഡോ. ഗുരുപ്രസാദ് മഹാപത്രയും ഡെന്മാർക്ക് അംബാസഡർ ഫ്രെഡി സ്വേയിനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ഇരുരാഷ്ട്രങ്ങളിലെയും പൊതുസമൂഹം, അധികാരികൾ, വ്യാപാരികൾ, ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കിടയിൽ ബൗദ്ധികസ്വത്ത് സംബന്ധിച്ച നടപടിക്രമങ്ങൾ, അനുഭവങ്ങൾ, അറിവുകൾ എന്നിവയിൽ അവബോധം വളർത്തുക. പരിശീലന പരിപാടികൾ, വിദഗ്ധരുടെ സേവന കൈമാറ്റം, സാങ്കേതികവിദ്യ കൈമാറ്റം മറ്റു പരിപാടികൾ എന്നിവയിൽ കൂടുതൽ സഹകരണം ഉറപ്പു വരുത്തുക. പേറ്റന്റുകൾ, ട്രേഡ് മാർക്കുകൾ, വ്യവസായ രൂപരേഖകൾ, ഭൗമസൂചികകൾ തുടങ്ങിയവയിൻമേലുള്ള അപേക്ഷകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള മാതൃകകളും വിവരങ്ങളും പരസ്പരം കൈമാറുക. ഒപ്പം ബൗദ്ധികസ്വത്തവകാശ സംരക്ഷണം നടപ്പാക്കൽ ഉറപ്പാക്കുക. ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച പദ്ധതികൾ അവയുടെ നടപടിക്രമങ്ങൾ എന്നിവയുടെ ആധുനികവത്കരണം തുടങ്ങിയവയാണ് കരാറിന്റെ ലക്ഷ്യം.
ഓട്ടോമേഷൻ എന്നിവയിൽ കൂടുതൽ സഹകരണം. പാരന്പര്യ അറിവുകൾ എങ്ങനെ സംരക്ഷിക്കാം എന്നത് സംബന്ധിച്ച സഹകരണം. നിലവിലെ ബൗദ്ധിക സ്വത്ത് സംരക്ഷണ സംവിധാനങ്ങളെ പറ്റിയും പാരന്പര്യ അറിവുകളുടെ ശേഖരണത്തിന്റെ ഉപയോഗത്തെ പറ്റിയും പ്രത്യേക ഊന്നൽ നൽകുക എന്നിവയാണ് കരാറിന്റെ ലക്ഷ്യം.
ധാരണാപത്രം നടപ്പാക്കുന്നത് സംബന്ധിച്ച ഒരു ദ്വിവർഷ പദ്ധതി രൂപരേഖ ഇരു രാഷ്ട്രങ്ങളും തയ്യാറാക്കും പദ്ധതികളുടെ സാധ്യതകൾ പരിഗണിച്ചുകൊണ്ട് തന്നെ പരസ്പര സഹകരണ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ പദ്ധതിക്ക് രൂപം നൽകും.