തിരുവനന്തപുരം: മുൻനിര ഓണ്‍ലൈൻ വിപണന ശൃംഖലയായ ആമസോണ്‍ ഇനി മലയാളത്തിലും. പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആമസോണിൽ മലയാളം ഉൾപ്പെടെ നാല് ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് ഇന്റർഫേസ് നവീകരിച്ചു.
മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നിവയാണ് മറ്റു ഭാഷകൾ. പ്രാദേശിക ഭാഷകൾ എത്തിയതോടെ ആമസോണ്‍ ഉപയോഗത്തിലെ ഭാഷാപ്രശ്നത്തിന് പരിഹാരമായി. ഇതിലൂടെ അടുത്ത ഫെസ്റ്റിവൽ സീസണിന് മുന്നോടിയായി 200 മുതൽ 300 ദശലക്ഷം വരെ അധിക ഉപയോക്താക്കൾക്ക് ആമസോണിന്റെ ഇ കൊമേഴ്സ് സേവനങ്ങൾ ആയാസരഹിതമായി ഉപയോഗിക്കാം.
ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകൾ, മൊബൈൽ, ഡെസ്ക്ടോപ്പ് സൈറ്റുകൾ എന്നിവയിലൂടെ ഏറ്റവും ലളിതമായി ആമസോണ്‍ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുക്കാനാകും.