കൊച്ചി: മത്സ്യകൃഷിയില്‍ പുത്തനുണര്‍വിനു വഴിയൊരുക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭവുമായി ഫിഷറീസ് ബിരുദധാരികള്‍. കര്‍ണാടക സ്വദേശികളായ മൂന്നു ഫിഷറീസ് ബിരുദധാരികളാണ് സ്റ്റാര്‍ട്ടപ്പിനു പിന്നില്‍. വ്യാപകമായി കൃഷി ചെയ്യുന്നതും മികച്ച വിപണന മൂല്യമുള്ളതുമായ കാളാഞ്ചിയുടെ വിത്തുത്പാദനത്തിന് കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപന(സിബ)ത്തിന്റെ സഹായത്തോടെയാണ് ഈ സംരംഭം. സ്റ്റാര്‍ട്ടപ്പ് രൂപത്തില്‍ സ്വകാര്യമേഖലയില്‍ രാജ്യത്ത് ആദ്യമായാണ് കാളാഞ്ചിയുടെ ഹാച്ചറി വരുന്നത്.