മുംബൈ: റവന്യു കമ്മി ഗ്രാന്റ് ഇനത്തിൽ 14 സംസ്ഥാനങ്ങൾക്ക് 6195 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. ആന്ധ്രപ്രദേശ്, ആസാം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പുർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് ഗ്രാന്റ് ലഭിച്ചത്.
കോവിഡ് പ്രതിസന്ധി നേരിടുന്നതിന് ഗ്രാന്റ് സഹായകമാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരമൻ ട്വീറ്റ് ചെയ്തു. വരുമാനനഷ്ടം നേരിടുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകണമെന്ന 15- ാം ധനകാര്യ കമ്മീഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഗ്രാന്റ് വിതരണം .