കൊച്ചി: മുന്‍നിര മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സില്‍ വെള്ളിയുടെ കോണ്ട്രാക്ടില് റിക്കാര്‍ഡ് വില്പന രേഖപ്പെടുത്തി. വെള്ളി 30 കിലോഗ്രാം വിഭാഗത്തില്‍ ഈ മാസത്തിലെ കോണ്ട്രാക്ടില് മാത്രം 127.50 ടണ്‍ വില്പന നടന്നു. ഇതിനു മുന്‍പ് 2008 ഡിസംബറിലാണ് വെള്ളി 30 കിലോഗ്രാം വിഭാഗത്തില്‍ 141.81 ടണ്ണിന്റെ വില്പന നടന്നത്.