കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. കാര്‍ഡിന്റെ പ്രൊസസിംഗ്, ഇഷ്യൂ ചെയ്യല്‍ തുടങ്ങിയ സാങ്കേതികവിദ്യ ഒരുക്കുന്നത് ഫിനാന്‍ഷല്‍ ടെക്നോളജി കമ്പനിയായ ഫൈസെര്വാണ്. ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കുന്നതിനു പുറമെ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുറംകരാര്‍ ജോലികളും ഫെഡറല്‍ ബാങ്ക് ഫൈസെര്വിനു നല്‍കും.