നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 204.05 കോടി രൂപയുടെ ലാഭം നേടി. കൊച്ചിന് ഡ്യൂട്ടി ഫ്രീ ഉള്‍പ്പെടെയുള്ള ഉപകമ്പനികള്കൂടി പരിഗണിച്ചാല്‍ മൊത്തവരുമാനം 810.08 കോടി രൂപയാണ്. അതേസമയം കോവിഡിനെത്തുടര്‍ന്നു പ്രവര്‍ത്തന നിയന്ത്രണം വന്നതോടെ ഈ സാമ്പത്തിക വര്‍ഷം ആദ്യപാദം പിന്നിട്ടപ്പോള്‍ത്തന്നെ സിയാല്‍ 72 കോടി രൂപയുടെ നഷ്ടത്തിലാണ്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ മാത്രം 655.05 കോടിയുടെ മൊത്തവരുമാനം നേടിയിട്ടുണ്ട്. നികുതി കിഴിച്ചുള്ള ലാഭം 204.05 കോടി രൂപ. മുന്‍ സാമ്പത്തികവര്‍ഷം 166.91 കോടിയായിരുന്നു ലാഭം. ലാഭത്തിലുണ്ടായ വളര്‍ച്ച 22.25 ശതമാനം. നൂറുശതമാനം പങ്കാളിത്തമുള്ള ഉപകമ്പനികളുടെ പ്രവര്‍ത്തനം കൂടി പരിഗണിച്ചാല്‍ മൊത്തം 226.23 കോടി രൂപയാണ് ലാഭം.
ഓഹരിയുടമകള്‍ക്ക് ഇത്തവണ 27 ശതമാനം ലാഭവിഹിതം ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് നിശ്ചയിച്ചിട്ടുള്ള വാര്‍ഷിക പൊതുയോഗം അംഗീകരിച്ചാല്‍ 19,500ല്‍പരം നിക്ഷേപകര്‍ക്ക് 27 ശതമാനം ലാഭവിഹിതം ലഭിക്കും. 34 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാരിന് ഈയിനത്തില്‍ സിയാലില്‍നിന്നു ലഭിക്കും. 2003-04 സാമ്പത്തിക വര്‍ഷം മുതല്‍ സിയാല്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ട്.