കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,100 രൂപയും പവന് 40,800 രൂപയുമായി. രണ്ടു തവണയായാണ് ഇന്നലെ വില കുറഞ്ഞത്. രാവിലെ പവന് 400 രൂപ കുറഞ്ഞതിനു പിന്നാലെ ഉച്ചയോടെ വീണ്ടും 400 രൂപകൂടി കുറയുകയായിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 1,200 രൂപയും ഗ്രാമിന് 150 രൂപയും കുറഞ്ഞു.