മുംബൈ: ലോകത്തെ ഏറ്റവും വലിയ 500 കന്പനികളുടെ റാങ്കിംഗ് നിശ്ചയിക്കുന്ന ഫോർച്യുണ് ഗ്ലോബൽ 500 പട്ടികയുടെ ആദ്യ നൂറിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്(ആർഐൽ). 2019ലെ പട്ടികയിലെ സ്ഥാനത്തുനിന്ന് ഒറ്റയടിക്ക് 10 റാങ്ക് കയറിയാണ് മുകേഷ് അംബാനി സാരഥ്യം വഹിക്കുന്ന ആർഐഎൽ 96-ാം സ്ഥാനത്തെത്തിയത്. ഫോർച്യുണ് പട്ടികയിൽ ഒരു ഇന്ത്യൻ കന്പനി ഇത്ര ഉയർന്ന റാങ്ക് സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്.
അമേരിക്കൻ റീട്ടെയ്ൽ വന്പൻ വാൾമാർട്ട് ആണ് ഒന്നാം സ്ഥാനത്ത്. ചൈനീസ് കന്പനി സിനോപെക് ഗ്രൂപ്പാണ് രണ്ടാം സ്ഥാനത്ത്. 2012ലും ആർഐഎൽ ആദ്യ നൂറിൽ ഇടം നേടിയിരുന്നു. അന്ന് 99-ാം റാങ്കായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ (151). ഒഎൻജിസി (190), എസ്ബിഎെ (221), ബിപിസിഎൽ(309), ടാറ്റാ മോട്ടേഴ്സ്(337), രാജേഷ് എക്സ്പോർട്സ്(462) എന്നിങ്ങനെയാണ് മറ്റു കന്പനികളുടെ റാങ്കിംഗ്. കന്പനികളുടെ വരുമാനം അടിസ്ഥാനമാക്കിയാണ് ഫോർച്യുണ് റാങ്ക് നിശ്ചയിക്കുന്നത്.