കൊച്ചി: റിക്കാര്‍ഡ് കുതിപ്പിനുശേഷം സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 42,000 രൂപയ്ക്കും ഗ്രാമിന് 5,250 രൂപയ്ക്കുമാണ് ഇന്നലെയും വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസമാണ് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ ഈ നിരക്ക് രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ വന്‍ തിരുത്തലുകള്‍ക്കു സാധ്യതയില്ലാത്തതിനാൽ വരും ദിവസങ്ങളിൽ വില വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകള്‍.