കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 42,000 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 60 രൂപയ പവന് 480 രൂപയും വര്‍ധിച്ചു പവന് വില 42,000 രൂപയിലും ഗ്രാമിന് 5,250 രൂപയിലുമെത്തുകയായിരുന്നു. ഈ മാസം ആറ് വ്യാപാര ദിനങ്ങള്‍ക്കിടെ പവന് രണ്ടായിരം രൂപയും ഗ്രാമിന് 250 രൂപയും വര്‍ധിച്ചാണു പൊന്നിന്റെ കുതിപ്പ്.
കഴിഞ്ഞ 31 നാണ് സ്വര്‍ണവില 40,000 തൊട്ടത്. മൂന്നു വ്യാപാര ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ അഞ്ചിന് 41,000 രൂപയിലെത്തിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 42,000 രൂപയിലേക്ക് എത്തുകയായിരുന്നു. നിലവിലെ സ്ഥിതിയില്‍ വരുംദിവസങ്ങളിലും വില വര്‍ധിക്കാനാണു സാധ്യത.