കൊച്ചി: റിക്കാര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില മുന്നേറ്റം തുടരുന്നു. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് പവന് 40,280 രൂപയും, ഗ്രാമിന് 5,035 രൂപയുമെന്ന പുതിയ ഉയരം കുറിച്ചു. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്നലെ ഉയർന്നത്. അന്താരാഷ്ട്രവിലയാകട്ടെ ട്രോയ് ഔണ്‍സിന് 1,975 ഡോളറാണ്.