മുംബൈ: ഏപ്രിൽ , മേയ് മാസങ്ങളെ അപേക്ഷിച്ച് സന്പദ് വ്യവസ്ഥയ്ക്ക് ഉണർവുണ്ടെങ്കിലും കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സാന്പത്തിക വളർച്ച അസ്ഥിരമാണെന്നു കേന്ദ്ര ധനമന്ത്രാലയം. ഇന്ധന ഉപയോഗം, നികുതി വരുമാനം തുടങ്ങിയ സൂചകങ്ങൾ വളർച്ചയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.
കാർഷിക മേഖലയും അഭിവൃദ്ധിയിലാണ്. ധാന്യോത്പാദനം റിക്കാർഡ് തലത്തിലെത്തിയിരിക്കുകയാണ്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും ലോക്ക് ഡൗണ്‍ ഉൾപ്പെടെയുളള നിയന്ത്രണങ്ങൾ ആവശ്യമായി വരും. അതേത്തുടർന്ന് ഇപ്പോൾ കൈവരിച്ച വളർച്ച മുരടിപ്പിലേക്കു പോകാനിടയുണ്ടെന്നും ധനമന്ത്രാലയത്തിന്റെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.