കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയിലും വിദേശത്തും സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ടു പുതിയ ഷോറൂമുകൾകൂടി ആരംഭിച്ചു. തമിഴ്നാട്ടിലെ കുംഭകോണത്തും ചണ്ഡിഗഡിലുമാണു കന്പനി നേരത്തെ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഭാഗമായി പുതിയ ഷോറൂമുകൾ ആരംഭിച്ചത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴിയാണ് ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രൂപ്പ് സീനിയർ ഡയറക്ടർമാർ, മാനേജ്മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആഗോള തലത്തിൽ റീട്ടെയിൽ ജ്വല്ലറി മേഖലയിൽ ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ഒന്നാമതെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി അഞ്ചു വർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയാക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.