കൊച്ചി: നടപ്പുസാമ്പത്തികവര്‍ഷത്തെ അടുത്തഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്പന ആരംഭിച്ചു. 11ന് അവസാനിക്കും. 5,334 രൂപയാണ് ഇഷ്യു വില. കഴിഞ്ഞ മാസത്തെ ഇഷ്യു വില 4,852 രൂപയായിരുന്നു. ഓണ്‍ലൈനായി അപേക്ഷിച്ച് ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകര്‍ക്ക് 5,284 രൂപയാണു വില. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണു കുറഞ്ഞ നിക്ഷേപം.
പരമാവധി നാല് കിലോഗ്രാംവരെ വാങ്ങാം. സ്ഥാപനങ്ങള്‍ക്ക് 20 കിലോഗ്രാം വരെ നിക്ഷേപിക്കാം. മച്വുരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും അഞ്ചു വര്‍ഷത്തിനുശേഷം പിന്‍വലിക്കാം. 2.5 ശതമാനം പലിശയാണു വാഗ്ദാനം. 2015 ലാണു സ്വര്‍ണ ബോണ്ട് പദ്ധതി ആരംഭിച്ചത്. 1,760 കോടി രൂപ ജൂണ്‍ മാസം വരെ ബോണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.