കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മുന്നോട്ടുതന്നെ. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പവന് വില 39,400 രൂപയും ഗ്രാമിന് 4,925 രൂപയുമായി. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1,957 ഡോളറും രൂപയുടെ വിനിമയ നിരക്ക് 74.74 രൂപയുമാണ്. തങ്കക്കട്ടികളുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 56 ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. വെള്ളി വില വര്‍ധിച്ച് കിലോഗ്രാമിന് 64,970 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില റിക്കാർഡ് സൃഷ്ടിച്ച് നീങ്ങുകയാണ്.
2011 ലെ ഉയര്‍ന്ന അന്താരാഷ്്ട്രവിലയായ 1917.90 ഡോളര്‍ കഴിഞ്ഞ 28നാണു തിരുത്തിയത്. 1981.27 എന്ന പുതിയ റിക്കാര്‍ഡ് തകര്‍ത്ത് രണ്ടായിരം ഡോളര്‍ മറികടന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ 2,300 ഡോളര്‍ വരെയെത്താമെന്ന പ്രവചനങ്ങളാണ് വരുന്നത്. അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ലങ്കില്‍ വില ഉയരുന്നതിനുള്ള എല്ലാ സാധ്യതകളുമാണ് നിലനില്‍ക്കുന്നത്.