തിരുവനന്തപുരം: കഴിഞ്ഞ സാന്പത്തിക വർഷം കുടിശികയുള്ള ചരക്കു സേവന നികുതി നഷ്ടപരിഹാരമായി സംസ്ഥാനത്തിന് 813 കോടി രൂപ കഴിഞ്ഞ ദിവസം ലഭിച്ചു. ഇതോടെ കഴിഞ്ഞ മാർച്ച് വരെയുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക പൂർണമായി സംസ്ഥാനത്തിനു ലഭിച്ചു.
ഇനി ഏപ്രിൽ, മേയ് മാസത്തെ ജിഎസ്ടി നഷ്ടപരിഹാരമാണു ലഭിക്കേണ്ടത്. സന്പൂർണ ലോക്ക്ഡൗണ്‍ നിലനിന്ന ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തിന് 250 കോടിയോളം രൂപ മാത്രമാണു നികുതിയിനത്തിൽ ലഭിച്ചത്.
ലോക്ക്ഡൗണ്‍ ഇളവു പ്രഖ്യാപിച്ച മേയിൽ സംസ്ഥാനത്തിന്റെ വരുമാനം 1000 കോടി കടന്നിരുന്നു. ഈ മാസങ്ങളിൽ ജിഎസ്ടി നഷ്ടപരിഹാരത്തുകയിനത്തിൽ വൻ തുക ലഭിക്കുമെന്നാണു സംസ്ഥാനം പ്രതീക്ഷിക്കുന്നത്. വരുമാന ഇടിവുണ്ടായ ഏപ്രിലിൽ 2620 കോടിയും മേയ് മാസത്തിൽ 1500- 2000 കോടിയും ഉൾപ്പെടെ 4500 കോടിയോളം രൂപ ലഭിക്കേണ്ടതുണ്ട്.
എന്നാൽ, ജിഎസ്ടി കൗണ്‍സിൽ യോഗത്തിനു ശേഷം മാത്രമേ ഇതിൽ എത്രത്തോളം തുക ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളുവെന്നാണ് ധനമന്ത്രിയുടെ ഓഫീസ് പറയുന്നത്.
ലോക്ക്ഡൗണിനെ തുടർന്നു കേന്ദ്രത്തിനും വരുമാന നഷ്ടമുണ്ടായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുക കണ്ടെത്താൻ പണം കണ്ടെത്തുന്നതിനുള്ള മാർഗം അടക്കം കൗണ്‍സിലിലാണു ചർച്ച ചെയ്തു തീരുമാനിക്കുക. 2019 മാർച്ച് മുതൽ 20 മാർച്ച് വരെയുള്ള നഷ്ടപരിഹാരമായി 8111 കോടി ഇതുവരെ കേരളത്തിനു ലഭിച്ചിട്ടുണ്ട്.