മുംബൈ: ആഗോള വ്യവസായങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ നിരയിൽ ഇന്ത്യക്കു മൂന്നാം സ്ഥാനം. വിദേശ ഏജൻസിയായ കുഷ്മാൻ ആൻഡ് വേക്ഫീല്‍ഡ് പുറത്തുവിട്ട ഈ വർഷത്തെ ഗ്ലോബൽ മാനുഫാക്ചറിംഗ് റിസ്ക് ഇൻഡെക്സിലാണ്(എംആർഎെ) ഇന്ത്യക്കു സ്ഥാനക്കയറ്റം ലഭിച്ചത്. കഴിഞ്ഞവർഷം നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ചൈനയാണ് ഇക്കുറിയും ഒന്നാം സ്ഥാനത്ത്. അമേരിക്കയുടെ രണ്ടാം സ്ഥാനത്തിനും ഇളക്കമില്ല. യൂറോപ്പ്, അമേരിക്ക, ഏഷ്യാ പസഫിക് എന്നീ മേഖലകളിലുള്ള 48 രാജ്യങ്ങളിലെ ഉത്പാദന- നിർമാണച്ചെലവ്, നഷ്ട സാധ്യത, നയസമീപനങ്ങളിലെ ഉദാര സമീപനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണു റാങ്കിംഗ് നിശ്ചയിക്കുന്നത്.