മുംബൈ: നിരോധനത്തിലായ ചൈനീസ് ആപ്പ് യുസി വെബ് ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ മുന്നോട്ടു പ്രവർത്തിക്കാൻ കഴിയിലെന്നു ജീവനക്കാർക്കു നൽകിയ കത്തിൽ കന്പനി ചൂണ്ടിക്കാട്ടുന്നതായും റിപ്പോർട്ടിൽ പറയുന്നു.