മുംബൈ: അറ്റാദായത്തിൽ വളർച്ച രേഖപ്പെടുത്തി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി സർവീസ് കന്പനിയായ ഇൻഫോസിസിന്റെ ആദ്യ ത്രൈമാസ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.4ശതമാനം വർധനയാണ് അറ്റാദായത്തിലുണ്ടായിരിക്കുന്നത്; 4233 കോടി.
കഴിഞ്ഞ വർഷം ഏപ്രിൽ- ജൂണ്‍ കാലയളവിൽ 3798 കോടിയായിരുന്നു അറ്റാദായം. ഇൻഫോസിസിന്റെ മൊത്തവരുമാനം കഴിഞ്ഞ വർഷത്തെ ഏപ്രിൽ- ജൂണ്‍ കാലയളവിനെ അപേക്ഷിച്ച് 8.5 ശതമാനം വർധിച്ച് 23665 കോടിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 21803 കോടി രൂപയായിരുന്നു മൊത്തവരുമാനം. റിപ്പോർട്ട് പുറത്തുവന്നതോടെ കന്പനിയുടെ ഓഹരിവിലയിലും വർധനയുണ്ടായി.