മുംബൈ: ഫ്ലിപ്കാർട്ടിൽ കൂടുതൽ നിക്ഷേപമിറക്കാൻ അമേരിക്കൻ റീട്ടെയ്ൽ വന്പൻ വാൾമാർട്ട്. 120 കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണു കന്പനി കൂടുതലായി നടത്തുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോമാർട്ട് ഇ-കൊമേഴ്സ് രംഗത്ത് സജീവമാകാനുള്ള നീക്കം നടത്തുന്നത് പരിഗണിച്ച് ബിസിനസ് വിപുലമാക്കാനാണു ഫ്ലിപ്കാർട്ടിനു വാൾമാർട്ടിന്റെ സഹായമെന്നാണു വിലയിരുത്തൽ.