മുംബൈ: ഇന്ത്യൻ സന്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ്. രാജ്യത്തെ ബാങ്കിംഗ് - ധനകര്യ സംവിധാനങ്ങൾ അവസരത്തിനൊത്തുയരാൻ പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ബിഐയുടെ ഏഴാമത് ബാങ്കിംഗ് ആൻഡ് ഇക്കണോമിക് കോണ്‍ക്ലേവിൽ പ്രസംഗിക്കുകയായിരുന്നു ദാസ്. കോവിഡ് വ്യാപനത്തിന്റെ ഫലമായി ബാങ്കുകളിൽ പ്രശ്ന കടങ്ങളും നിഷ്ക്രിയ ആസ്തികളും കൂടാൻ ഇടയുണ്ട്. ഈ പ്രതിസന്ധികൾ നേരിടാനുള്ള പദ്ധതികൾ ബാങ്കുകൾ ഇപ്പോൾതന്നെ ആവിഷ്കരിക്കണം. മൂലധന പര്യാപ്തത ഉറപ്പുവരുത്താൻ ആവശ്യമായതെല്ലാം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.