മുംബൈ: മേയിലെ വ്യവസായ ഉത്പാദനം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്രസർക്കാർ. കോവിഡിനെത്തുടർന്നുള്ള ലോക്ക് ഡൗണ്‍ കാലമായതിനാൽ ശരിയായ വിവരശേഖരണം മേയിൽ നടക്കാത്തതാണ് കാരണം.
മാർച്ച് മുതൽ രാജ്യത്തെ ഒട്ടുമിക്ക വ്യവസായശാലകളും പ്രവർത്തനരഹിതമായിരുന്നെന്നും കേന്ദ്ര സ്റ്റാറ്റിറ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏപ്രിലിലെ വ്യവസായ ഉത്പാദനക്കണക്കും ഏപ്രിൽ- മേയ് മാസങ്ങളിലെ ചില്ലറ വിലക്കയറ്റ കണക്കും കേന്ദ്രസർക്കാർ പുറത്തുവിട്ടിരുന്നില്ല.