മുംബൈ:സാന്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്ക് മൂലധന സമാഹരണത്തിനായി നടത്തുന്ന ഫോളോ ഓൺ പബ്ലിക് ഓഫറിംഗ് ഈ മാസം 15 ന് ആരംഭിക്കും. 15000 കോടിയാണ് പുതിയ ഓഹരി വില്പനയിലൂടെ ബാങ്ക് പ്രതീക്ഷിക്കുന്നത്. യെസ് ബാങ്കിന്റെ എഫ് പിഒയിൽ പങ്കെടുക്കുമെന്നും 1760 കോടിയുടെ നിക്ഷേപം നടത്തുമെന്നും എസ്ബിഎെ അറിയിച്ചിരുന്നു. 17 നാണ് എഫ് പിഒ അവസാനിക്കുന്നത്.