കോഴിക്കോട്: കോവിഡ്കാലത്ത് സാധാരണക്കാരിലേക്കു നേരിട്ടു പണമെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച പ്രധാനമന്ത്രി വനിതാ ജന്‍ധന്‍ അക്കൗണ്ട് കൂടുതല്‍ വിപുലമാക്കുന്നു. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് ബാങ്കുകൾ നിര്‍ത്തിയിരുന്നെങ്കിലും ഇപ്പോൾ പുനരാരംഭിച്ചു.
ബാങ്കുകളില്‍നിന്ന് ഫോമുകൾ വാങ്ങി പൂരിപ്പിച്ച് ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും സഹിതം അപേക്ഷിക്കണം. ഒരാഴ്ചയ്ക്കകം അക്കൗണ്ട് പ്രവർത്തനക്ഷമമാകും. ജന്‍ധൻ അക്കൗണ്ടുകളിൽ എപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലായി 500 രൂപവീതം നിക്ഷേപിച്ചിരുന്നു. കേന്ദ്രസര്‍ക്കാർ ആനുകൂല്യങ്ങള്‍ക്ക് ഇനി ജന്‍ധന്‍ അക്കൗണ്ട് അനിവാര്യമാകും. 2014 ഓഗസ്റ്റ് 28ന് ആരംഭിച്ച പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന (പിഎംജെഡിവൈ) പദ്ധതിപ്രകാരം ഏതൊരാള്‍ക്കും ഇന്ത്യയിലെ ദേശസാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാം. 10 വയസിന് മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ഈ പദ്ധതിപ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അര്‍ഹതയുണ്ട്. ഈ സ്കീമിലെ ഓരോ അക്കൗണ്ട് ഉടമയ്ക്കും റൂപേ ഡെബിറ്റ് കാര്‍ഡ് ലഭിക്കും. ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ.