ഡൽഹി/ സൂറിച്ച്: സ്വിസ് ബാങ്കിൽ നിക്ഷേപമുള്ളവരുടെ രാജ്യങ്ങളുടെ പട്ടികയിൽ 2019ൽ ഇന്ത്യക്ക് 77-ാം സ്ഥാനം. സ്വിറ്റ്സർലൻഡ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട പട്ടികയിൽ ബ്രിട്ടനാണ് ഒന്നാം സ്ഥാനം. 2018 ൽ ഇന്ത്യയുടെ സ്ഥാനം 74 ആയിരുന്നു. സ്വിറ്റ്സർലൻഡിലെ ബാങ്കുകളിൽ വിദേശത്തുനിന്നുള്ള പൗരന്മാരും സ്ഥാപനങ്ങളും നടത്തിയ നിക്ഷേപത്തിൽ 0.06 ശതമാനം മാത്രമാണ് ഇന്ത്യയിൽനിന്നുള്ള നിക്ഷേപം. 27 ശതമാനം നിക്ഷേപം നടത്തിയാണ് ബ്രിട്ടൻ ഒന്നാം സ്ഥാനത്ത് എത്തിയത്.