മുംബൈ: "വെളുപ്പിക്കൽ' അത്ര നല്ലതല്ലെന്ന് കന്പനികൾ മനസിലാക്കുന്നു. മുഖകാന്തി വളർത്തുന്ന ഫെയർനെസ് ക്രീമുകളുടെ പരസ്യങ്ങളിലും പേരിലും വരെ മാറ്റം വരുത്താൻ കന്പനികൾ നിർബന്ധിതരാകുന്നു. യൂണിലിവർ എന്ന ബഹുരാഷ്ട്ര ഗ്രൂപ്പിന്റെ ഫെയർ ആൻഡ് ലവ്ലി ക്രീമിന്റെ പേരിൽനിന്ന് ഫെയർ മാറ്റുകയാണ്.
യൂണിലിവറിന്റെ ഇന്ത്യൻ കന്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ചെയർമാൻ സഞ്ജീവ് മേത്ത ഒരു പ്രസ്താവനയിൽ ഇതു സ്ഥിരീകരിച്ചു.
അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടർന്നു വളർന്ന "ബ്ലായ്ക്ക് ലൈവ്സ് മാറ്റർ' പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് "വെളുപ്പിക്കൽ' പ്രയോഗത്തോട് എതിർപ്പു കൂടിയത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണമാണു യൂണിലിവറിനെ പുനരാലോചനയ്ക്കു പ്രേരിപ്പിച്ചത്. തൊലി വെളുപ്പിക്കാൻ സഹായിക്കുന്നു എന്ന മട്ടിലുള്ള പരസ്യവാചകങ്ങൾ ഉപേക്ഷിക്കും. പരസ്യത്തിൽ പല നിറത്തിലുള്ള മോഡലുകളെയും അവതരിപ്പിക്കുമെന്നു മേത്ത പറഞ്ഞു.
ഫെയർ, വൈറ്റ്, ലൈറ്റ് തുടങ്ങിയ വാക്കുകൾ പരസ്യത്തിൽനിന്നു നീക്കുമെന്ന് യൂണിലിവർ പ്രസിഡന്റ് സണ്ണി ജയിൻ സൂചിപ്പിച്ചു. മറ്റു ഫെയർനെസ് ക്രീം നിർമാതാക്കളും പരസ്യതന്ത്രം മാറ്റാൻ ആലോചനയിലാണ്.