കൊച്ചി: റിക്കാര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില പുതിയ ഉയരത്തിൽ. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു സ്വര്‍ണവില ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമെന്ന പുതിയ ഉയരം തേടി.
തുടര്‍ച്ചയായ മൂന്നാം വ്യാപാരദിനത്തിലാണു സ്വര്‍ണവില റിക്കാര്‍ഡ് തിരുത്തി മുന്നേറുന്നത്.
നിലവിലെ സ്ഥിതിയില്‍ പണിക്കൂലി, നികുതി, സെസ് എന്നിവ അടക്കം ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 39,000 രൂപയ്ക്കു മുകളില്‍ ചെലവാകും. നിക്ഷേപകര്‍ ലാഭമെടുത്ത് താത്ക്കാലികമായി പിന്‍വലിഞ്ഞാല്‍ മാത്രമേ വിലയില്‍ ചെറിയ തിരുത്തലുകള്‍ക്ക് സാധ്യതയുള്ളൂ. മറിച്ചാണെങ്കില്‍ വരും ദിവസങ്ങളിലും വില വര്‍ധിക്കും. 2004 ല്‍ ഒരു പവന്റെ വില 4,440 രൂപ ആയിരുന്നിടത്തുനിന്നാണ് ഇന്നലെ ഒരു ഗ്രാമിന് 4,460 രൂപയിലെത്തിയത്.